ഇത് കഴിഞ്ഞാല്‍ പിന്നെ ഒരു ക്വാര്‍ട്ടറും രണ്ട് സെമിയും ഒരു ഫുള്ളും! ചിരിയുണര്‍ത്തി വോളിബോള്‍ മത്സരത്തിലെ കമന്ററി, വീഡിയോ
Updated: Mar 26, 2022, 13:32 IST
| വോളിബോള്‍ മത്സരത്തിനിടെ കമന്റേറ്റര്‍ക്ക് സംഭവിച്ച നാക്കുപിഴ വൈറല്‍. ഇത് മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണ്. ഈ ക്വാര്‍ട്ടര്‍ കഴിഞ്ഞാല്‍ പിന്നെ ഒരു ക്വാര്‍ട്ടറും രണ്ടു സെമിയും ഒരു ഫുള്ളും, സോറി ഒരു ഫൈനലും നടക്കേണ്ടതുണ്ടെന്നാണ് കമന്റേറ്റര്‍ പറഞ്ഞത്. കമന്ററി കേട്ടു നില്‍ക്കുന്ന കാണികളും മത്സരത്തിനായി വാം അപ് ചെയ്യുന്ന കളിക്കാരും കൂട്ടച്ചിരിയിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. മത്സരം നടക്കുന്ന സ്ഥലമേതാണെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പറപറക്കുകയാണ്.
വീഡിയോ കാണാം