'ബോചെ ഡിങ്കോള്‍ഫി'; പിറന്നാൾ ആഘോഷം വ്യത്യസ്തമാക്കി ബോചെ

 | 
Boche
എല്ലാ കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ബോചെ തന്റെ 53ാം ജന്മദിനം തികച്ചും വ്യത്യസ്തമായി ആഘോഷിച്ചു. മൂന്ന് പുവര്‍ ഹോമുകളിലെ അന്തേവാസി കള്‍ക്കൊപ്പമാണ് പ്രാതലും, ഉച്ച ഭക്ഷണവും അത്താഴവും കഴിച്ചത്. സാധാരണയായി സെലിബ്രിറ്റികള്‍ ചെയ്യുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ആഘോഷം. ഒരു ആടിനെ  വെട്ടി സ്വയം പാകം ചെയ്ത 'ബോചെ ലാമ്പ് ഡിങ്കോള്‍ഫി' അന്തേവാസികള്‍ക്ക് വിളമ്പി അവര്‍ക്കൊപ്പം  നൃത്തം ചെയ്യുന്നതിന്റെ വീഡിയോ 30 ലക്ഷത്തിലധികം ജനങ്ങളിലൂടെ വൈറലായി. കുടുംബവും സുഹൃത്തുക്കളും ഇല്ലാതെ അശരണര്‍ക്കൊപ്പമാണ് എല്ലാ വര്‍ഷവും ബോചെ തന്റെ ജന്മദിനം ആഘോഷിക്കാറ്.