രക്തസാക്ഷികളായ ജവാന്മാര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്ന ഉമേഷ് ജാദവിന് ബോചെയുടെ ആദരം

 | 
Boche

തൃശ്ശൂര്‍: ധീരരക്തസാക്ഷികളായ ജവാന്മാര്‍ക്ക് സ്മാരകം നിര്‍മിക്കാന്‍ ഇറങ്ങിത്തിരിച്ച ഉമേഷ് ഗോപിനാഥ് ജാദവിന ബോചെയുടെ ആദരം. യുദ്ധത്തിലും മറ്റ് ആക്രമണങ്ങളിലുമായി ജന്മനാടിനായി വീരചരമം പ്രാപിച്ച മഹാന്മാര്‍ക്കുവേണ്ടി ഒരു സ്മാരകം പണിയുക എന്ന ആശയവുമായി രക്തസാക്ഷികളുടെ ഭൗതിക ശരീരം അടക്കം ചെയ്ത സ്ഥലത്തുനിന്നും ഒരുപിടി മണ്ണ് ശേഖരിക്കുന്നതിനായാണ് ഉമേഷ് ഗോപിനാഥ് ജാദവ് ഒന്നര ലക്ഷത്തിലധികം കിലോമീറ്ററുകള്‍ ഇന്ത്യയൊട്ടാകെ സഞ്ചരിച്ചത്. ഇങ്ങനെ ശേഖരിച്ച മണ്ണുമായി കാശ്മീരിലെ ലെത്പോറ ക്യാമ്പിലെത്തിയാണ് സ്മാരകം പണിയുന്നത്. ഇതിന്റെ ഭാഗമായി, ഊട്ടിയില്‍ വച്ച് കൊല്ലപ്പെട്ട വാറന്റ് ഓഫീസര്‍ പ്രദീപ് കുമാറിന്റെ തൃശ്ശൂരിലെ വീട്ടിലെത്തിയപ്പോഴാണ് ബോചെ സ്നേഹോപഹാരങ്ങളും സ്വര്‍ണനാണയവും കൈമാറിയത്. ബാംഗ്ലൂരില്‍ മ്യൂസിക് സ്‌കൂള്‍ നടത്തുകയാണ് ഉമേഷ് ഗോപിനാഥ് ജാദവ്.