സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം ഒഴിവാക്കി; സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം വൈകുന്നേരം വരെയാക്കി

സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ നിലവിലുണ്ടായിരുന്ന ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. 28-ാം തിയതി മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളും 50 ശതമാനം കുട്ടികളുമായി വൈകുന്നേരം വരെ പ്രവര്‍ത്തിക്കും.
ഇതിനായുള്ള തയ്യാറെടുപ്പുകള്‍ സ്‌കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതി തുടരാനും യോഗത്തില്‍ തീരുമാനമായി. ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയവയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂടുതലാളുകള്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കാനും തീരുമാനമായി.