അടൂരില്‍ ബൈപ്പാസില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്നു സ്ത്രീകള്‍ മരിച്ചു
അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. കൊല്ലം, ആയൂര്‍ സ്വദേശികളായ ഇന്ദിര (57), ശകുന്തള (51), ശ്രീജ (45) എന്നിവരാണ് മരിച്ചത്. അടൂര്‍ ബൈപ്പാസില്‍ കരുവാറ്റ പള്ളിക്ക് സമീപം ഉച്ചയ്ക്ക് 1.15ഓടെയാണ് സംഭവം. അമ്പലമുക്കില്‍ നിന്ന് ഹരിപ്പാട്ടേക്ക് വിവാഹ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.
നിയന്ത്രണംവിട്ട കാര്‍ കനാലിലേക്ക് പതിക്കുകയായിരുന്നു. കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ കാര്‍ ഒഴുകി പാലത്തിന് അടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കാറില്‍ ഏഴു പേരായിരുന്നു ഉണ്ടായിരുന്നത്. നാലു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കാറില്‍ നിന്ന് അവസാനം പുറത്തെടുത്തവരാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.