വിഷുവിന്റെ പടക്കവും ഈസ്റ്ററിന്റെ കയ്പുനീരും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ബോചെയുടെ വിഷു-ഈസ്റ്റര്‍ ആഘോഷം, വീഡിയോ കാണാം
സോഷ്യല്‍ മീഡിയയിലെയും ട്രോളുകളിലെയും താരമാണ് ബോബി ചെമ്മണൂര്‍. അഭിമുഖങ്ങളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ബോചെ ഒരോ വിശേഷാവസരങ്ങളും ആഘോഷമാക്കാനും മടിക്കാറില്ല. വിഷുവും ദുഖവെള്ളിയും ഒന്നിച്ചെത്തിയ ദിവസമായിരുന്നു മലയാളികള്‍ക്ക് ഏപ്രില്‍ 15, ആ സവിശേഷ ദിവസം ബോചെ ആഘോഷിച്ചതും അല്‍പ്പം രസകരമായാണ്.
കര്‍ത്താവിനെ കുരിശിലേറ്റിയ ദുഖവെള്ളിയുടെ ഓര്‍മകളില്‍ കയ്പനീരു കുടിച്ച് ദുഖം പ്രകടിപ്പിച്ചും വിഷുവിന്റെ ഓര്‍മകളില്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമൊക്കെയായിരുന്നു ബോചെയുടെ വിഷു ആഘോഷം. മാലപടക്കം അരയില്‍ കെട്ടി ഓടുന്നതും കത്തിച്ചെറിഞ്ഞ ചക്രത്തിന്റെ പിന്നാലെ ഓടുന്നതുമൊക്കെ വീഡിയോയില്‍ കാണാം. 'ഒരിടത്ത് മരണം, ഒരിടത്ത് ആഘോഷം, സത്യത്തില്‍ ഞാന്‍ അല്‍പ്പം കണ്‍ഫ്യൂസ്ഡ്' ആണ് എന്നാണ് ബൊച്ചെ പറയുന്നത്.
എന്തായാലും പതിവുപോലെ, ബോച്ചെയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ''കടലിനെ ഇക്കിളിയാക്കി തിരമാല ഉണ്ടാക്കുന്ന ടീമാണ്, ബോചെ ഉയിര്‍'' എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. 'എന്റെ പൊന്ന് അണ്ണാ നിങ്ങളെ കൊണ്ട് തോറ്റല്ലോ, കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്‌സിന്റെയും ഡിസി അവന്തിയുടെയും നടുവിലൂടെ അരക്കിലോ മാലപ്പടക്കം അരപ്പട്ടയില്‍ കെട്ടി അറഞ്ചം പുറഞ്ചം ഓടാന്‍ ഒരു റേഞ്ചൊക്കെ വേണം, ജനിക്കാണേല്‍ നിങ്ങളായിട്ട് ജനിക്കണം, അല്ലേല്‍ ജനിക്കരുത്, വല്ലാത്തൊരു മനുഷ്യന്‍ തന്നെ, എന്റെ ഗഡി ഇങ്ങളെ കൊണ്ട് ഇതൊക്കെ
ചെയ്യിപ്പിക്കുന്നവരെ വേണം ആദ്യം പറയാന്‍, ആ അരപ്പട്ട കെട്ടി ഓടിയ സീന്‍ കണ്ടപ്പോ ഇമ്മടെ സലിംക്ക സിഐഡി മൂസയില്‍ ഓടിയ പോലെ ഉണ്ടായിരുന്നു'' എന്നിങ്ങനെ പോവുന്നു കമന്റുകള്‍.