തൃശൂരില്‍ 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 68 കാരന് ട്രിപ്പിള്‍ ജീവപര്യന്തം

 | 
Pocso

15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 68 കാരന് ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിക്കാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷ നല്‍കിയത്. തടവ് കൂടാതെ ഒന്നരലക്ഷം രൂപ പിഴയും നല്‍കണം. ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വിധി.

2015ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ മീന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ വീട്ടിനുള്ളിലേക്ക് പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. വാടാനപ്പള്ളി പോലീസാണ് കേസെടുത്തത്. ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ഹാജരാക്കി.

25 സാക്ഷികളെയും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. അടുത്തിടെ മറ്റൊരു പോക്‌സോ കേസില്‍ ഇരട്ട ജീവപര്യന്തം തടവ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചിരുന്നു.