ആം ആദ്മി പാര്‍ട്ടി ആശിര്‍വാദത്തോടെ സ്വതന്ത്ര സ്ഥാനാര്‍ഥി പ്രവീണ്‍ കെ.പി തൃശൂരില്‍

സാംസ്കാരിക തലസ്ഥാനമായ തൃശൂരില് സ്വതന്ത്ര സ്ഥാനാര്ഥിയായി ഡയമണ്ട് ചിഹ്നത്തില് മത്സരിക്കുന്ന നടനും സംവിധായകനുമായ പ്രവീണ് കെപി.ക്ക് ജനപിന്തുണയേറുന്നു. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള് പ്രവീണ് മുന്നോട്ട് വെക്കുന്ന ഞങ്ങള് സമം നിങ്ങള് എന്ന ജനകീയ മുദ്രാവാക്യം അക്ഷരാര്ത്ഥത്തില് തൃശൂരിലെ ജനങ്ങള് ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കാണാന് കഴിയുന്നത്. സ്വാതന്ത്രവും, അവകാശങ്ങളും നിഷേധിക്കപെട്ട് കഴിയുന്ന ജനതയില് പ്രതികരണശേഷി ഉയര്ത്തുകയെന്നുള്ള കാഴ്ചപ്പാടാണ് പ്രവീണിന്റെ സ്ഥാനാര്ഥിത്വത്തിന് പിന്നില്.
 | 
ആം ആദ്മി പാര്‍ട്ടി ആശിര്‍വാദത്തോടെ സ്വതന്ത്ര സ്ഥാനാര്‍ഥി പ്രവീണ്‍ കെ.പി തൃശൂരില്‍

തൃശൂര്‍: സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഡയമണ്ട് ചിഹ്നത്തില്‍ മത്സരിക്കുന്ന നടനും സംവിധായകനുമായ പ്രവീണ്‍ കെപി.ക്ക് ജനപിന്തുണയേറുന്നു. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രവീണ്‍ മുന്നോട്ട് വെക്കുന്ന ഞങ്ങള്‍ സമം നിങ്ങള്‍ എന്ന ജനകീയ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ തൃശൂരിലെ ജനങ്ങള്‍ ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. സ്വാതന്ത്രവും, അവകാശങ്ങളും നിഷേധിക്കപെട്ട് കഴിയുന്ന ജനതയില്‍ പ്രതികരണശേഷി ഉയര്‍ത്തുകയെന്നുള്ള കാഴ്ചപ്പാടാണ് പ്രവീണിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍.

ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സോംനാഥ് ഭാരതിയും പ്രവീണിന്റെ ഞങ്ങള്‍ സമം നിങ്ങള്‍ എന്ന മുദ്രാവാക്യത്തിന് ഡല്‍ഹിയില്‍ വെച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തൃശൂരിന് പുറമെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും പ്രവീണ്‍ മത്സരിക്കുന്നുണ്ട്. ജനാധിപത്യ രാജ്യത്ത് എല്ലാവരും തുല്യരാണ്. താന്‍ വിജയിച്ച് കഴിഞ്ഞാല്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് ഔദാര്യം പോലെ കാത്തുനില്‍ക്കേണ്ടി വരില്ലെന്നും, ജനാധിപത്യത്തിലെ പരമാധികാരികളായ ജനങ്ങള്‍ക്ക് അവരോടൊപ്പം നില്‍ക്കുന്ന മാതൃകയാവാനാണ് തന്റെ ശ്രമമെന്നും പ്രവീണ്‍ കെ.പി. മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്‍പ് തന്റെ ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിനായി പ്രവീണിന്റെ അനാന്‍ എന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. സമൂഹ നന്മക്കായി ജനകീയ പോരാട്ടത്തിന്റെ കഥയാണ് അനാന്‍ പറയുന്നത്. ഞങ്ങളാണ് നിങ്ങളെ നിങ്ങളാക്കിയത് എന്നുള്ള ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്.