അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി പരസ്യവിചാരണ; പിങ്ക് പോലീസിനെതിരെ പരാതി

ആറ്റിങ്ങല്‍ ടൗണില്‍ ട്രാഫിക് ഡ്യൂട്ടിക്കെത്തിയ പിങ്ക് പോലീസിനെതിരെയാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
 | 
pink police
പിങ്ക് പോലീസ് അച്ഛനെയും മകളെയും  മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ആറ്റിങ്ങല്‍ ടൗണില്‍ ട്രാഫിക് ഡ്യൂട്ടിക്കെത്തിയ പിങ്ക് പോലീസിനെതിരെയാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

പിങ്ക് പോലീസ് അച്ഛനെയും മകളെയും  മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ആറ്റിങ്ങല്‍ ടൗണില്‍ ട്രാഫിക് ഡ്യൂട്ടിക്കെത്തിയ പിങ്ക് പോലീസിനെതിരെയാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. അച്ഛന്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മകളുടെ കയ്യില്‍ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നുമാണ് പോലീസ് ആരോപിച്ചത്. 

പിങ്ക് പൊലീസ് വാഹനത്തിലെ വനിതാ പൊലീസ് ആണ് പരസ്യ വിചാരണ നടത്തിയത്. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെയുമാണ് പിങ്ക് പോലീസ് നടുറോഡില്‍ വിചാരണ ചെയ്തത്. ഐ.എസ്.ആര്‍.ഒ.യിലേക്കുള്ള വാഹനം കടന്നുപോകുന്നതിനാല്‍ കഴിഞ്ഞദിവസം ആറ്റിങ്ങല്‍ ടൗണില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇത് നിയന്ത്രിക്കുന്നതിനാണ് പിങ്ക് പോലീസ് എത്തിയത്.

കാറിന്റെ ഗ്ലാസ് ഉയര്‍ത്തി വെച്ച ശേഷമാണ് പോലീസുകാര്‍ ഡ്യൂട്ടിക്ക് പോയത്. ജയചന്ദ്രനും മകളും ഈ സമയത്ത് വാഹനത്തില്‍ ചാരി നില്‍ക്കുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസുകാരി ജയചന്ദ്രന്‍ ഫോണ്‍ മോഷ്ടിച്ചെന്ന ആരോപണം ഉന്നയിച്ചത്. പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോള്‍ കാറിനുള്ളില്‍ ഫോണ്‍ ലഭിച്ചു. 

ഇതോടെ നാട്ടുകാര്‍ ഇടപെടുകയും സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു. വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു