പ്രവാസികൾക്ക് നിയമസഹായവുമായി അജ്മാൻ രാജകുടുംബാംഗം
Feb 10, 2024, 11:58 IST
|
പ്രവാസികൾക്ക് യുഎഇയിൽ നേരിടുന്ന നിയമപ്രശ്നങ്ങൾക്ക് സഹായവുമായി അജ്മാൻ രാജകുടുംബാഗം ഷേഖ് അഹമ്മദ് ബിൻ ഹംദാൻ ബിൻ റാഷിദ് അൽ നുഐമി. ഇതിന്റെ ഭാഗമായി ഷേഖിന്റെ ഉടമസ്ഥതയിലുള്ള നിയമസഹായ സ്ഥാപനമായ തഖ്റീർ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ ശാഖ കൊല്ലം കോട്ടമുക്കിൽ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് സിഇഒ ഫാത്തിമ സുഹറ, ഇരവിപുരം എംഎൽഎ എം. നൗഷാദ്, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലുള്ളവർക്ക് ഗൾഫ് രാജ്യങ്ങളിലുള്ള കേസുകളിൽ നിയമസഹായം സ്ഥാപനം നൽകും. ഇതിനായി പ്രഗൽഭരായ അഭിഭാഷകരുടെ സംഘത്തിനെ തഖ്റീർ ഗ്രൂപ്പ് നിയോഗിച്ചിട്ടുണ്ട്. നിയമസഹായത്തിന് പുറമേ യുഎഇയിൽ ബിസിനസ് തുടങ്ങുന്നതിനാവശ്യമായ കാര്യങ്ങളും ഡോക്യുമെന്റ് ക്ലിയറൻസും വിനോദയാത്ര സഹായവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.