ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഗുരുതര ആരോപണങ്ങള്‍; തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായേക്കും

ശശി തരൂരിന്റെ പേഴ്സണല് സ്റ്റാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്. പേഴ്സണല് സ്റ്റാഫിനെ മാറ്റിയില്ലെങ്കില് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തരൂരിനൊപ്പം നില്ക്കില്ലെന്നാണ് യൂത്ത് കോണ്ഗ്രസിലെ ഒരു വിഭാഗം പേരുടെ ഭീഷണി. ലോക്സഭാ സ്ഥാനാര്ത്ഥി ചര്ച്ചകള് പുരോഗമിക്കുന്നതിനിടെ ഉണ്ടായിരിക്കുന്ന ആരോപണം തരൂരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
 | 
ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഗുരുതര ആരോപണങ്ങള്‍; തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായേക്കും

തിരുവനന്തപുരം: ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തരൂരിനൊപ്പം നില്‍ക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം പേരുടെ ഭീഷണി. ലോക്‌സഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഉണ്ടായിരിക്കുന്ന ആരോപണം തരൂരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

പേഴ്സണല്‍ സ്റ്റാഫിനെ മാറ്റണമെന്നാവശ്യപ്പെട്ട് എഐസിസി നേതൃത്വത്തിനും ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കത്തയച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം പേഴ്സണല്‍ സ്റ്റാഫിനെ മാറ്റുകയോ, അല്ലെങ്കില്‍ പ്രവര്‍ത്തന രീതി മാറ്റുകയോ ചെയ്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പി.എസിനെതിരെ ഗുരുതരമായ വെളിപ്പടുത്തലുകളും തെളിവുകളും പുറത്തുവിടുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന സ്ഥാനാര്‍ത്ഥി ശശി തരൂരാണ്. കോണ്‍ഗ്രസിലും അദ്ദേഹത്തിന് ഹാട്രിക് ചാന്‍സ് നല്‍കണമെന്നാണ് അഭിപ്രായം. ബി.ജെപിയും എല്‍ഡിഎഫും മണ്ഡലത്തില്‍ ജനസമ്മതരെ തേടുന്നുണ്ടെങ്കിലും നിലവിലെ കണക്കുകള്‍ അനുസരിച്ച് തരൂരിന് തന്നെയാണ് വിജയ സാധ്യത. ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധം തരൂരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പേഴ്‌സണ്‍ സ്റ്റാഫിന് അനധികൃത ഇടപാടുകളുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടിണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ നിരന്തരം പരിഗണിക്കാതിരിക്കുകയും തനിക്ക് താല്‍പ്പര്യമുള്ളവരെ മാത്രം സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് പി.എസിന്റേതെന്നാണ് മറ്റൊരു പ്രധാനപ്പെട്ട ആരോപണം. 2009ല്‍ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ശശി തരൂര്‍ കഴിഞ്ഞ തവണ ജയിച്ചത് വെറും 15470 വോട്ടിനായിരുന്നു. പാര്‍ട്ടിയിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും പുതിയ സാഹചര്യത്തില്‍ തരൂരിന്റെ വിജയ സാധ്യതയെ ബാധിക്കും.