നടന്‍ ആന്റണി വര്ഗീസ് വിവാഹിതനാകുന്നു; ഹല്‍ദി വീഡിയോ വൈറല്‍
നടന് ആന്റണി വര്ഗീസ് വിവാഹിതനാകുന്നു.
Aug 4, 2021, 16:30 IST
| നടന്‍ ആന്റണി വര്ഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസാണ് വധു. ഓഗസ്റ്റ് 8ന് അങ്കമാലിയില്‍ വെച്ചാണ് വിവാഹം. സ്‌കൂള്‍ കാലഘട്ടം മുതല്‍ ഇവര്‍ പ്രണയത്തിലായിരുന്നു. അനീഷ വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയാണ്. അനീഷയുടെ ഹല്‍ദി ചടങ്ങുകളുടെ വീഡിയോ വൈറലാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ പെപ്പെ എന്ന കഥാപാത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസിന്റെ അരങ്ങേറ്റം. ജെല്ലിക്കെട്ടിലും പ്രധാന വേഷത്തില്‍ എത്തി. ടിനു പാപ്പച്ചന്റെ സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലും ആന്റണി ശ്രദ്ധേയ വേഷത്തില്‍ എത്തിയിരുന്നു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരമാണ് ഇനി പുറത്തു വരാനിരിക്കുന്ന ചിത്രം. ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവയും ഉടന്‍ റിലീസ് ചെയ്യും.
വീഡിയോ കാണാം