സംസ്ഥാനത്ത് നാളെ മുതല്‍ അഞ്ച് ദിവസം ബാങ്ക് അവധി

 | 
bank holiday
കേരളം അടക്കമുള്ള വിവിധ സംസ്ഥനങ്ങളില്‍ നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി

തിരുവനന്തപുരം: കേരളം അടക്കമുള്ള വിവിധ സംസ്ഥനങ്ങളില്‍ നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്ക് അവധി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ബാങ്കുകളാകും അഞ്ചു ദിവസം അടച്ചിടുക. വ്യാഴാഴ്ച മുഹറം, വെള്ളി ഒന്നാം ഓണം, ശനി തിരുവോണം, ഞായര്‍ അവധി, തിങ്കളാഴ്ച ശ്രീ നാരായണ ഗുരുജയന്തി എന്നിങ്ങനെയായിരിക്കും അവധി ദിവസങ്ങള്‍. 

പൊതുമേഖലാ ബാങ്കുകള്‍, കോര്‍പറേറ്റീവ് ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല.