ബാർകോഴ: ബിജു രമേശിന് ബാർ അസോസിയേഷന്റെ പൂർണ പിന്തുണ
ബാർകോഴക്കേസിൽ ബാറുടമ ബിജു രമേശിന് പൂർണ പിന്തുണ നൽകാൻ ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ നിർവാഹക സമിതി യോഗത്തിൽ തീരുമാനമായി.
May 24, 2015, 09:59 IST
|
കൊച്ചി: ബാർകോഴക്കേസിൽ ബാറുടമ ബിജു രമേശിന് പൂർണ പിന്തുണ നൽകാൻ ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ നിർവാഹക സമിതി യോഗത്തിൽ തീരുമാനമായി. ലൈസൻസ് സംബന്ധിച്ച കേസുമായി മുന്നോട്ടുപോകാനും അംഗങ്ങൾ തീരുമാനിച്ചു. മന്ത്രിമാർക്ക് കോഴ നൽകാനും കേസ് നടത്താനും പിരിച്ച പണത്തിന്റെ കണക്ക് അടുത്ത യോഗത്തിൽ വയ്ക്കണമെന്നും ആവശ്യമുയർന്നു.
അസോസിയേഷന്റെ വരവ് ചെലവ് കണക്ക് സംബന്ധിച്ച് യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ആയിരം കോടിയോളം രൂപയുടെ കടത്തിൽ മുങ്ങിയ ബാറുടമകളുടെ വായ്പ ഇളവ് ചെയ്യാൻ അസോസിയേഷൻ ഇടപെടണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.