ആന്റോ അഗസ്റ്റിന്റെ സ്ഥാനാര്‍ത്ഥിത്വം; ബിഡിജെഎസിലും മുന്നണിയിലും അമര്‍ഷം പുകയുന്നു

ബിഡിജെഎസിന്റെ വയനാട് സ്ഥാനാര്ത്ഥിയെ ചൊല്ലി പാര്ട്ടിയിലും മുന്നണിയിലും അമര്ഷം പുകയുന്നു. ബി.ജെ.പിയുമായി വലിയ വിലപേശല് നടത്തിയാണ് ബി.ഡി.ജെ.എസ് അഞ്ച് സീറ്റുകളില് മത്സരിക്കാന് അവസരം നേടിയെടുത്തത്. ബി.ഡി.ജെ.എസിന് പുറത്തുനില്ക്കുന്ന എം ഫോണ് ഉടമ ആന്റോ അഗസ്റ്റിന് വയനാട് സീറ്റ് നല്കിയതില് ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ജില്ലാ നേതൃനിരയില് സജീവമായി പ്രവര്ത്തിക്കുന്ന ആരെയെങ്കിലും സ്ഥാനാര്ത്ഥിയാക്കണമെന്നായിരുന്നു നേരത്തെ ജില്ലാ ഭാരവാഹികള് ആവശ്യപ്പെട്ടത്.
 | 
ആന്റോ അഗസ്റ്റിന്റെ സ്ഥാനാര്‍ത്ഥിത്വം; ബിഡിജെഎസിലും മുന്നണിയിലും അമര്‍ഷം പുകയുന്നു

കല്‍പ്പറ്റ: ബിഡിജെഎസിന്റെ വയനാട് സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിയിലും മുന്നണിയിലും അമര്‍ഷം പുകയുന്നു. ബി.ജെ.പിയുമായി വലിയ വിലപേശല്‍ നടത്തിയാണ് ബി.ഡി.ജെ.എസ് അഞ്ച് സീറ്റുകളില്‍ മത്സരിക്കാന്‍ അവസരം നേടിയെടുത്തത്. ബി.ഡി.ജെ.എസിന് പുറത്തുനില്‍ക്കുന്ന എം ഫോണ്‍ ഉടമ ആന്റോ അഗസ്റ്റിന് വയനാട് സീറ്റ് നല്‍കിയതില്‍ ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ജില്ലാ നേതൃനിരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആരെയെങ്കിലും
സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു നേരത്തെ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടത്.

ബി.ജെ.പി ജില്ലാകമ്മറ്റിയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എം ഫോണ്‍ ഉടമയായ ആന്റോ അഗസ്റ്റിന് ക്ലീന്‍ ഇമേജില്ലെന്നാണ് ബി.ജെ.പിയുടെ പ്രധാന ആക്ഷേപം. മാംഗോ ഫോണ്‍ ലോഞ്ച് ചെയ്യുന്നതിനെ തൊട്ടുമുന്നേ ആന്റോയടക്കമുള്ള കമ്പനിയുടമകളെ ബാങ്ക് ഓഫ് ബറോഡയിലെ പണമിടപാടുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത സംഭവങ്ങള്‍ അടക്കം ബി.ജെ.പി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി ആരും പ്രതികരിച്ചിട്ടില്ല. എങ്കിലും സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്റോ അഗസ്റ്റിന്റേത് പെയിഡ് സീറ്റാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു വ്യവസായ പ്രമുഖനെ മത്സരിപ്പിക്കുന്നതിന് പിന്നില്‍ ബി.ഡി.ജെ.എസിന് സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയിലേക്ക് തിരിച്ചിരുന്നു. ബിജെപിയുമായി കൂടുതല്‍ ചര്‍ച്ചകളുണ്ടാകുമെന്നാണ് തുഷാര്‍ വെളളാപ്പള്ളിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നേറ്റമുണ്ടാക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് വയനാട് എന്നുവരെ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ ആന്റോ എത്തുന്നതോടെ ഈ മുന്‍തൂക്കം ഇല്ലാതാകുമെന്ന് വരെ അണികള്‍ക്കിടയില്‍ സംസാരമുണ്ട്. ആലത്തൂര്‍, എറണാകുളം, ഇടുക്കി, വയനാട് ഉള്‍പ്പടെ അഞ്ച് സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.