കൊച്ചി പുതുവൈപ്പില്‍ ബീച്ച് ഗെയിംസും കാര്‍ണിവലും ആരംഭിച്ചു

കൊച്ചി: പുതുവൈപ്പില്‍ ക്രിസ്മസിനും പുതുവര്ഷത്തിനോടും അനുബന്ധിച്ച് ബീച്ച് ഗെയിസും കാര്ണിവലും ആരംഭിച്ചു. സംസ്ഥാന കായിക, യുവജനകാര്യ വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്നാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ തീരദേശ മേഖലയിലെ കായിക-ടൂറിസം രംഗത്തെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.
ബീച്ച് ഗെയിംസ് ആന്‍ഡ് കാര്‍ണിവലിന്റെ ജില്ലാതല മത്സരങ്ങള്‍ എറണാകുളം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ആരംഭിച്ചു. പുതുവൈപ്പില്‍ നടക്കുന്ന മത്സരങ്ങള്‍ ജനുവരി 1 വരെ തുടരും. ഫുട്‌ബോള്‍, വോളിബോള്‍, കബഡി, വടംവലി തുടങ്ങിയവയില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ മത്സരം നടക്കും. കൈറ്റ് ഫെസ്റ്റ്, ഗാട്ടാഗുസ്തി, വാട്ടര്‍ സ്‌പോര്‍ട്‌സ്, സംഗീത സദസ് എന്നിവയും മേളയുടെ ഭാഗമായി നടത്തപ്പെടുന്നു.