കേരളം ഇന്ത്യക്ക് അപമാനം; മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി
Updated: Aug 26, 2021, 17:01 IST
| 
19 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റിപ്പോര്‍ട്ട് ചെയ്ത കേരളം ഇന്ത്യക്ക് അപമാനമാണെന്ന് ബിജെപി.
19 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റിപ്പോര്‍ട്ട് ചെയ്ത കേരളം ഇന്ത്യക്ക് അപമാനമാണെന്ന് ബിജെപി. മലയാളികളെ കൊലയ്ക്ക് കൊടുക്കാതെ മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ ബിജെപി ആവശ്യപ്പെട്ടു. ബുധനാഴ്ചയിലെ കോവിഡ് കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് ബിജെപിയുടെ പ്രസ്താവന.
ഇന്നലെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസിന്റെ 68 ശതമാനവും കേരളത്തിലാണ്. കേരളത്തില്‍ 31,445 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ വെറും 5,031 കേസുകള്‍ മാത്രം. കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള യുപിയില്‍ വെറും 19 രോഗികളാണുള്ളതെന്നും ബിജെപി പറയുന്നു.