ചികിത്സക്കായി കേരളത്തിലെത്തുന്ന ആന്‍ഡമാന്‍ ദ്വീപ് നിവാസികള്‍ക്ക് സൗജന്യ താമസം ഒരുക്കും: ഡോ. ബോബി ചെമ്മണൂര്‍

മികച്ച വൈദ്യചികിത്സക്കായി ചെന്നൈയെയും കേരളത്തെയും ആശ്രയിക്കുന്ന നിര്ധനരായ ദ്വീപ് നിവാസികള്ക്ക് സൗജന്യ താമസം ഒരുക്കാന് ഡോ. ബോബി ചെമ്മണൂര്.
 | 
ചികിത്സക്കായി കേരളത്തിലെത്തുന്ന ആന്‍ഡമാന്‍ ദ്വീപ് നിവാസികള്‍ക്ക് സൗജന്യ താമസം ഒരുക്കും: ഡോ. ബോബി ചെമ്മണൂര്‍

പോര്‍ട്ട് ബ്ലെയര്‍: മികച്ച വൈദ്യചികിത്സക്കായി ചെന്നൈയെയും കേരളത്തെയും ആശ്രയിക്കുന്ന നിര്‍ധനരായ ദ്വീപ് നിവാസികള്‍ക്ക് സൗജന്യ താമസം ഒരുക്കാന്‍ ഡോ. ബോബി ചെമ്മണൂര്‍. ആന്‍ഡമാന്‍ മാപ്പിള സര്‍വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലെ ഹോട്ടല്‍ മറീന മാനറിലെ കോഫറന്‍സ് ഹാളില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഡോ. ബോബി ചെമ്മണൂര്‍. ദ്വീപ് നിവാസികള്‍ക്ക് നാമമാത്രമായ ചിലവില്‍ ചികിത്സ നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ചടങ്ങില്‍ വെച്ച് ആരോഗ്യപരമായി ബുദ്ധിമുട്ടനുഭവിക്കുന്ന സഹിബ, ഭരത്, വര്‍ഷ എിവര്‍ക്കുള്ള ധനസഹായം ഡോ. ബോബി ചെമ്മണൂര്‍ നേരിട്ട് വിതരണം ചെയ്തു. എഎംഎസ്എ പ്രസിഡന്റ് എന്‍. യൂസഫ്, ടി.പി. ഹാഷിര്‍ അലി, ഫൈസല്‍, വിജയരാജ്, സത്താര്‍, സുബൈര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ചികിത്സക്കായി കേരളത്തിലെത്തുന്ന ആന്‍ഡമാന്‍ ദ്വീപ് നിവാസികള്‍ക്ക് സൗജന്യ താമസം ഒരുക്കും: ഡോ. ബോബി ചെമ്മണൂര്‍

ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായ ഡോ. ബോബി ചെമ്മണൂരിന്റെയും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനും ലാഭേച്ഛയില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും സൗകര്യമൊരുക്കുന്ന ബോബി ഫാന്‍സ് ആപ്പ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സന്തോഷം കണ്ടെത്തുന്നവരും മറ്റുള്ളവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരും ഗൂഗിള്‍ പ്ളേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്നും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിചയപ്പെടുത്തണമെന്നും ഡോ. ബോബി ചെമ്മണൂര്‍ ആവശ്യപ്പെട്ടു.