ഉമ്മര്‍ മുഖ്താറിനെ അഭിനന്ദിക്കാന്‍ ഡോ. ബോബി ചെമ്മണൂര്‍ എത്തി

തോട്ടില് മുങ്ങിത്താഴ്ന്ന രണ്ടു പേരെ മരണക്കയത്തില് നിന്നും രക്ഷപ്പെടുത്തിയതിന് ധീരതയ്ക്കുള്ള അവാര്ഡ് നേടിയ ഉമ്മര് മുഖ്താറിനെ ഡോ. ബോബി ചെമ്മണൂര് സ്വര്ണപ്പതക്കം നല്കി ആദരിച്ചു.
 | 
ഉമ്മര്‍ മുഖ്താറിനെ അഭിനന്ദിക്കാന്‍ ഡോ. ബോബി ചെമ്മണൂര്‍ എത്തി

വേങ്ങര: തോട്ടില്‍ മുങ്ങിത്താഴ്ന്ന രണ്ടു പേരെ മരണക്കയത്തില്‍ നിന്നും രക്ഷപ്പെടുത്തിയതിന് ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ ഉമ്മര്‍ മുഖ്താറിനെ ഡോ. ബോബി ചെമ്മണൂര്‍ സ്വര്‍ണപ്പതക്കം നല്‍കി ആദരിച്ചു. വേങ്ങരയിലെ വീട്ടിലെത്തിയ ഡോ. ബോബി ചെമ്മണൂരിനെ ഉമ്മര്‍ മുഖ്താറും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പഠനത്തോടൊപ്പം തന്റെ കൂടെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ഉമ്മര്‍ മുഖ്താര്‍ സമയം ചെലവഴിക്കണമെന്ന് ഡോ. ബോബി ചെമ്മണൂര്‍ അഭ്യര്‍ത്ഥിച്ചു.

തോട്ടില്‍ മുങ്ങിത്താഴുന്ന ബന്ധുക്കളായ രണ്ടു കുട്ടികളെ അതിസാഹസികമായി രക്ഷിച്ചതിനാണ് ഉമ്മര്‍ മുഖ്താര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനായത്. മലപ്പുറം വേങ്ങരയിലെ അഞ്ചുകണ്ടം വീട്ടില്‍ അബ്ബാസിന്റെയും സമീറയുടെയും മകനാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉമ്മര്‍ മുഖ്താര്‍.