ബോബി ഫാന്‍സ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ഡോ.ബോബി ചെമ്മണ്ണൂര് കൈമാറി
പേരാമ്പ്ര കൂത്താളിയിലെ ഷൈലയ്ക്ക് ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ് നിര്മിച്ച വീടിന്റെ താക്കോല് 812 കിലോമീറ്റര് റണ് യുണീക്ക് വേള്ഡ് റെക്കോര്ഡ് ഹോള്ഡറും ഗിന്നസ് ജേതാവുമായ ഡോ.ബോബി ചെമ്മണ്ണൂര് കൈമാറി
Jan 12, 2021, 16:17 IST
| 
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിലെ ഷൈലയ്ക്ക് ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ് നിര്മിച്ച വീടിന്റെ താക്കോല് 812 കിലോമീറ്റര് റണ് യുണീക്ക് വേള്ഡ് റെക്കോര്ഡ് ഹോള്ഡറും ഗിന്നസ് ജേതാവുമായ ഡോ.ബോബി ചെമ്മണ്ണൂര് കൈമാറി. നിര്‍ധനരായ 1000 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുന്നതിന്റെ ഭാഗമായാണ് ഡോ.ബോബി ചെമ്മണ്ണൂരും ബോബി ഫാന്‍സും ചേര്‍ന്ന് ഷൈലയ്ക്ക് വീടു വെച്ച് നല്‍കിയത്. ചടങ്ങില്‍ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി., റീജിയണല്‍ മാനേജര്‍ ഗോകുല്‍, നിഷാദ്, മഹേഷ്, ജിയോ ഡാര്‍വിന്‍, ശ്രീനാഥ്, വിനീഷ് എന്നിവര്‍ പങ്കെടുത്തു.