ഡോ. ബോബി ചെമ്മണ്ണൂരിനെ പീസ് അംബാസഡറായി തിരഞ്ഞെടുത്തു

ശ്രീനാരായണ വേൾഡ് റിസർച്ച് ആൻഡ് പീസ് സെന്ററിന്റെ പീസ് അംബാസഡറായി 812 കി.മീ. റൺ യുണീക് വേൾഡ് റെക്കോർഡ് ഹോൾഡറും സമാധാനത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ഡോ. ബോബി ചെമ്മണ്ണൂരിനെ തിരഞ്ഞെടുത്തു
 | 
ഡോ. ബോബി ചെമ്മണ്ണൂരിനെ പീസ് അംബാസഡറായി തിരഞ്ഞെടുത്തു

ശ്രീനാരായണ വേൾഡ് റിസർച്ച് ആൻഡ് പീസ് സെന്ററിന്റെ പീസ് അംബാസഡറായി 812 കി.മീ. റൺ യുണീക് വേൾഡ് റെക്കോർഡ് ഹോൾഡറും സമാധാനത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ഡോ. ബോബി ചെമ്മണ്ണൂരിനെ തിരഞ്ഞെടുത്തു. ദീർഘകാലമായി സമൂഹത്തിൽ സ്നേഹം പടർത്താനും സമാധാന സന്ദേശം പരത്താനും നടത്തിയ ശ്രമങ്ങളെ മാനിച്ചാണ് ജീവകാരുണ്യ പ്രവർത്തകനും സ്പോർട്സ്മാനും ബിസിനസുകാരനും മോട്ടിവേറ്ററും എന്റർടെയ്‌നറുമായ ഡോ.ബോബി ചെമ്മണൂരിന് പീസ് അംബാസഡർ പദവി അലങ്കരിക്കാൻ ശ്രീനാരായണ വേൾഡ് റിസർച്ച് ആൻഡ് പീസ് സെന്റർ തിരഞ്ഞെടുത്തതെന്ന് ചെയർമാൻ ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദ പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആരോഗ്യം എന്നീ മേഖലകളിൽ ഊന്നി പ്രവർത്തിക്കുന്ന, യുഎന്നിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ട്രസ്റ്റാണ് ശ്രീനാരായണ വേൾഡ് റിസർച്ച് ആൻഡ് പീസ് സെന്റർ.