പ്രളയ ബാധിതര്‍ക്ക് സാന്ത്വനമേകി ബോബി ഫാന്‍സ്
Oct 21, 2021, 11:30 IST
| 
ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും പ്രളയത്തിലും ദുരിതത്തിലായ കുട്ടനാട് മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ഡോ. ബോബി ചെമ്മണൂര്‍. കുട്ടനാട് കൈനകരി പ്രദേശങ്ങളിലെ ദുരിത മേഖലയിലാണ് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രദേശത്തെ വീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കിറ്റുകള്‍ വിതരണം ചെയ്തു.
ഡോ. ബോബി ചെമ്മണൂര്‍, ബോബി ഫാന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫാദര്‍ സേവ്യര്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ ഹാനി ഹനീഫ്, ഷിബു ഡേവിഡ്, ബിനീഷ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം ബോട്ടുകളില്‍ ദുരിതഭൂമിയില്‍ നേരിട്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.