ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാര്‍ത്ഥിനിക്കുള്ള മൊബൈല്‍ ഫോണ്‍ കൈമാറി

 | 
Bobby fans

കോഴിക്കോട്: പരീക്ഷയില്‍ ഉന്നതവിജയം നേടിയ തലക്കളത്തൂര്‍ ചുള്ളിയില്‍ പുഷ്പയുടെ മകള്‍ വിനിഷക്കുള്ള മൊബൈല്‍ ഫോണ്‍ കൈമാറി. ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷ പ്രകാരം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് ബോബി ഫാന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കൈമാറിയത്. തലക്കളത്തൂര്‍ വാര്‍ഡ് മെമ്പര്‍ ഗിരിജ, സാമൂഹ്യ പ്രവര്‍ത്തകയായ സന്യ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ റീജിയണല്‍ മാനേജര്‍ ഗോകുല്‍ ദാസ് മൊബൈല്‍ ഫോണ്‍ കൈമാറി.

ഭൗതിക സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ പഠിക്കാന്‍ ബുദ്ധിമുട്ടുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും ആയതിനാല്‍ തങ്ങള്‍ക്കാവുന്ന എല്ലാ സഹായങ്ങളും ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും ബോബി ഫാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ഗോകുല്‍ദാസ് പറഞ്ഞു. ബോബി ഫാന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജില്‍സണ്‍, ഷൈജു എന്നിവര്‍ പങ്കെടുത്തു.