ബോബി ഫാന്‍സ് കോഓര്‍ഡിനേറ്റര്‍ ബൈജു നെല്ലിമൂട് കോവിഡ് ബാധിച്ച് മരിച്ചു

ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റിന്റെ തിരുവനന്തപുരം ജില്ലാ കോഓര്ഡിനേറ്റര് ബൈജു നെല്ലിമൂട് (52) കോവിഡ് ബാധിച്ച് മരിച്ചു
 | 
ബോബി ഫാന്‍സ് കോഓര്‍ഡിനേറ്റര്‍ ബൈജു നെല്ലിമൂട് കോവിഡ് ബാധിച്ച് മരിച്ചു

ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തിരുവനന്തപുരം ജില്ലാ കോഓര്‍ഡിനേറ്റര്‍ ബൈജു നെല്ലിമൂട് (52) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ ബിന്ദു, മകന്‍ നന്ദകിഷോര്‍. മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ബൈജു 140 തവണ രക്തം ദാനം ചെയ്തിട്ടുണ്ട്. റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കാനും അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.

ഡോ.ബോബി ചെമ്മണ്ണൂരിന്റെ തിരുവനന്തപുരം ജില്ലയിലെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തോടൊപ്പം തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ബൈജു. സമൂഹത്തിലെ അശരണര്‍ക്ക് എന്ത് സഹായം ചെയ്യാനും ഏതു സമയത്തും തയ്യാറായിരുന്ന ഒരു മനുഷ്യസ്‌നേഹിയെയാണ് നമുക്ക് നഷ്ടമായത് എന്ന് ഡോ.ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.