വയനാട്ടില്‍ ദുരിതബാധിതര്‍ക്കായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക്

 | 
Chooralmala

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന നമ്പറില്‍ വിളിക്കുകയോ വാട്‌സാപ്പില്‍ വോയ്സ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്. ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, ആംബുലന്‍സ് എന്നിങ്ങനെ ഏത് ആവശ്യങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ബോചെ അറിയിച്ചു. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ദുരിതബാധിത പ്രദേശത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ട്രസ്റ്റിന്റെ ആംബുലന്‍സുകളും രംഗത്തുണ്ട്. ഉടന്‍ തന്നെ ബോചെയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. സന്മനസുള്ള എല്ലാവരും വയനാട്ടിലെ ജനതയ്ക്കായി തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യണം എന്ന് ബോചെ അഭ്യര്‍ത്ഥിച്ചു.