കൊക്കയാറില്‍ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; മരണസംഖ്യ 19

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണസംഖ്യ 19 ആയി ഉയര്‍ന്നു. കൊക്കയാറില്‍ നിന്ന് മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ വര്‍ദ്ധിച്ചത്. 5 പേരെക്കൂടി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. എട്ടു പേരെയാണ് ഇവിടെ കാണാതായത്. ഇവരില്‍ 5 പേര്‍ കുട്ടികളാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനായി ഇവിടെ കൂടുതല്‍ എക്‌സ്‌കവേറ്ററുകള്‍ എത്തിച്ചു. ഡോഗ് സ്‌ക്വാഡിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
തൊട്ടടുത്ത പ്രദേശമായ കൂട്ടിക്കലില്‍ നിന്ന് 7 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ ഇവിടെ ആകെ മരണം 10 ആയി ഉയര്‍ന്നു. ഇനിയും മൂന്നു പേരെയെങ്കിലും ഇവിടെ നിന്ന് കണ്ടെത്താനുണ്ടെന്നാണ് വിവരം. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള പ്രദേശങ്ങളാണ് കൊക്കയാറും കൂട്ടിക്കലും. പുല്ലകയാറിന്റെ രണ്ടു കരകളിലായുള്ള ഈ പ്രദേശത്ത് മുന്‍പ് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.