‘ദൈവത്തിന്റെ കൈ’ ബോബി ചെമ്മണൂര്‍ സ്വര്‍ണത്തില്‍ തീര്‍ക്കും

''ദൈവത്തിന്റെ കൈ'' എന്നറിയപ്പെടുന്ന ഗോള് അടിക്കുന്ന മറഡോണയുടെ പൂര്ണകായ ശില്പം സ്വര്ണത്തില് തീര്ക്കുമെന്ന് ഉറ്റ സുഹൃത്ത് ഡോ. ബോബി ചെമ്മണൂര്.
 | 
‘ദൈവത്തിന്റെ കൈ’ ബോബി ചെമ്മണൂര്‍ സ്വര്‍ണത്തില്‍ തീര്‍ക്കും

”ദൈവത്തിന്റെ കൈ” എന്നറിയപ്പെടുന്ന ഗോള്‍ അടിക്കുന്ന മറഡോണയുടെ പൂര്‍ണകായ ശില്‍പം സ്വര്‍ണത്തില്‍ തീര്‍ക്കുമെന്ന് ഉറ്റ സുഹൃത്ത് ഡോ. ബോബി ചെമ്മണൂര്‍. ”അവസാനമായി കണ്ടപ്പോള്‍ മറഡോണയ്ക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത അദ്ദേഹത്തിന്റെ ചെറിയൊരു ശില്‍പം ബോബി ചെമ്മണൂര്‍ സമ്മാനിച്ചിരുന്നു. ആ സമയത്ത് മറഡോണ ചോദിച്ചു, തന്റെ ദൈവത്തിന്റെ ഗോള്‍ ശില്പമാക്കാമോ എന്ന്. എന്നാല്‍ കോടിക്കണക്കിനു രൂപ വില വരുന്നതുകൊണ്ട് അന്ന് അതിനു മറുപടി ഒന്നും കൊടുത്തില്ല. ഒരു തമാശ രൂപത്തില്‍ വിട്ടു.

എന്നാല്‍ അദ്ദേഹം മരണപ്പെട്ടപ്പോള്‍ ആ ഒരു ആഗ്രഹം നിറവേറ്റണമെന്നു എനിക്ക് തോന്നുന്നു. ആത്മാവ് എന്നൊന്നുണ്ടെങ്കില്‍ മറഡോണയുടെ ആത്മാവ് തീര്‍ച്ചയായും ഈ ശില്‍പം കണ്ട് സന്തോഷിക്കും എന്ന് എനിക്ക് പൂര്‍ണ ബോധ്യം ഉണ്ട്”. ബോബി ചെമ്മണൂര്‍ പറഞ്ഞു. അഞ്ചരയടി ഉയരം വരുന്ന മറഡോണയുടെ കയ്യില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന ബോളില്‍ ‘നന്ദി’ എന്ന് സ്പാനിഷ് ഭാഷയില്‍ മുദ്രണം ചെയ്യും.

തന്റെ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മറഡോണയുടെ സ്വര്‍ണ ശില്‍പം പൂര്‍ത്തീകരിച്ച് ഇന്ത്യയിലെ ഏതെങ്കിലും പ്രശസ്തമായ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് തീരുമാനമെന്നു ബോബി ചെമ്മണൂര്‍ അറിയിച്ചു.