കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിൽ ജേണലിസം പിജി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

 | 
calicut press club

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിനു കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ ‘കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ’ കോഴ്സിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം.

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമാണ് യോഗ്യത 2021 ജൂലായ് ഒന്നിന് 30 വയസ്സ് കവിയരുത്. 300 രൂപയാണ് അപേക്ഷാ ഫീസ്. www.icjcalicut.com മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: icjcalicut@gmail.com, ഫോൺ: 9447777710, 04952727869, 2721860.