ഉമ്മന്‍ചാണ്ടിയും അബ്ദുള്ളക്കുട്ടിയും പ്രതികള്‍; സോളാര്‍ക്കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി സി.ജെ.എം കോടതികളിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
ഉമ്മന്‍ചാണ്ടിക്ക് പുറമേ, എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ഇപ്പോള്‍ ബിജെപി നേതാവായായ മുന്‍ കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി, എ.പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. സോളാര്‍ പീഡനവുമായി ബന്ധപ്പെട്ട് ഇര മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിച്ചിരുന്നു. ഫ്രെബുവരി 24നാണ് സംസ്ഥാന സര്‍ക്കാര്‍ പീഡന പരാതി സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടത്.
ആറ് കേസുകളാണ് സിബിഐക്ക് വിടാന്‍ ക്രൈംബ്രാഞ്ച് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്. പ്രതികള്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് ശേഖരിച്ച തെളിവുകള്‍ കേസില്‍ നിര്‍ണ്ണായകമായേക്കുമെന്നാണ് സൂചന. പ്രതികള്‍ക്ക് എതിരെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാവും സിബിഐ മുന്‍തൂക്കം നല്‍കുകയെന്നാണ് കരുതുന്നത്