കേരളത്തില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

 | 
covid19

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിര്‍ദേശം. കേരളത്തില്‍ കോണ്‍ടാക്ട് ട്രേസിംഗ് ഉടന്‍ ശക്തിപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും വാക്സിനെടുത്തതിന് ശേഷം രോഗം വന്നവരുടെ ആരോഗ്യാവസ്ഥയെ പറ്റി പഠനം നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. പോസിറ്റീവ്​ കേസിൽ സമ്പർക്കപ്പട്ടികയിലെ 20-25 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.