ലൈംഗിക താല്‍പപര്യങ്ങള്‍ക്കും പണത്തിനുമായി യുവതിയെ അടിമയാക്കി; ഫ്‌ളാറ്റ് പീഡനത്തില്‍ കുറ്റപത്രം നല്‍കി പോലീസ്
കൊച്ചി: ഫ്‌ളാറ്റ് പീഡനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. ലൈംഗിക താല്‍പര്യങ്ങള്‍ക്കും പണം തട്ടാനുമായി യുവതിയെ അടിമയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നാണ് പ്രതി മാര്‍ട്ടിനെതിരെ നല്‍കിയ കുറ്റപത്രത്തില്‍ പോലീസ് പറയുന്നത്. മാര്‍ട്ടിന്‍ ജോസഫ് യുവതിയെ ഒരു വര്‍ഷത്തോളം ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു യുവതിയെ പൂട്ടിയിട്ടത്. വിവാഹ വാദ്ഗാനം നല്‍കിയാണ് തന്നെ പീഡിപ്പിച്ചത്. എന്നാല്‍ വിവാഹത്തിന് മാര്‍ട്ടിന്‍ തയ്യാറായില്ല. പിന്നീട് ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ട യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിന് ശേഷം ബംഗളൂരുവില്‍ സുഹൃത്തിനൊപ്പമാണ് യുവതി കഴിയുന്നത്.
മര്‍ദ്ദനമേറ്റ പരിക്കുകളുടെ ചിത്രങ്ങള്‍ അടക്കം പോലീസില്‍ യുവതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന് ശേഷം രണ്ടു മാസത്തോളം പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തൃശൂരിലെ വനത്തിനുള്ളില്‍ നി്ന്ന് പ്രത്യേക അന്വേഷണ സംഘമാണ് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തത്.