സി.കെ.മണിശങ്കറിനെ എറണാകുളം ജില്ലാ സിഐടിയു സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി

 | 
Manisankar

സിപിഎം സസ്‌പെന്‍ഡ് ചെയ്ത സി.കെ.മണിശങ്കറിനെ സിഐടിയു നേതൃത്വത്തില്‍ നിന്ന് മാറ്റി. സിഐടിയു ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നാണ് മാറ്റിയത്. തന്നെ ഈ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മണിശങ്കര്‍ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. പി.ആര്‍.മുരളീധരനാണ് പുതിയ ജില്ലാ സെക്രട്ടറി. ജോണ്‍ ഫെര്‍ണാണ്ടസ് ജില്ലാ പ്രസിഡന്റാകും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലുണ്ടായ വീഴ്ച ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ.മണിശങ്കര്‍, എന്‍.സി.മോഹനന്‍ എന്നിവരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. തൃക്കാക്കര മണ്ഡലത്തിലെ തോല്‍വിയെ തുടര്‍ന്ന് മണിശങ്കറിനെ ജല്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഒരു വര്‍ഷത്തേക്കാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.