ബജറ്റ് അവതരണം; മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകി

മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഗവർണർ പി.സദാശിവത്തിന് കത്ത് നൽകി. ബജറ്റ് അവതരണം സംബന്ധിച്ച് സർക്കാർ നിലപാട് വിശദീകരിച്ചാണ് മുഖ്യമന്ത്രി കത്ത് നൽകിയത്.
 | 
ബജറ്റ് അവതരണം; മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകി

 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഗവർണർ പി.സദാശിവത്തിന് കത്ത് നൽകി. ബജറ്റ് അവതരണം സംബന്ധിച്ച് സർക്കാർ നിലപാട് വിശദീകരിച്ചാണ് മുഖ്യമന്ത്രി കത്ത് നൽകിയത്. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും മാണിയെ കുറ്റക്കാരനായി കാണാനാകില്ലെന്നും കത്തിൽ പറയുന്നു.

അതേസമയം എൽ.ഡി.എഫ് ഉപസമിതിയോഗം അൽപസമയത്തിനകം ചേരും. യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സമരരീതി വിശദീകരിക്കുമെന്നാണ് സൂചന. പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് നിയമസഭയിൽ തങ്ങില്ലെന്നും ഔദ്യോഗികവസതിയിൽ നിന്നുതന്നെ ബജറ്റ് അവതരണത്തിനെത്തുമെന്നും മാണി വ്യക്തമാക്കിയിരുന്നു.