ദീപാ നിഷാന്തിനെതിരെ കോളേജ് പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കൈമാറി

കവിതാ മോഷണ വിവാദത്തില് ദീപാ നിഷാന്തിനെതിരെ കേരള വര്മ്മ കോളേജ് പ്രിന്സിപ്പല് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്ട്ട് കൊച്ചിന് ദേവസ്വത്തിന് കൈമാറി. തൃശൂര് കേരളവര്മ്മ കോളേജിലെ അധ്യാപികയാണ് ദീപാ നിഷാന്ത്. ദേവസ്വത്തിന്റെ കീഴിലുള്ളതാണ് തൃശൂര് ശ്രീകേരള വര്മ്മ കോളജ്.
 | 
ദീപാ നിഷാന്തിനെതിരെ കോളേജ് പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കൈമാറി

തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍ ദീപാ നിഷാന്തിനെതിരെ കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വത്തിന് കൈമാറി. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപികയാണ് ദീപാ നിഷാന്ത്. ദേവസ്വത്തിന്റെ കീഴിലുള്ളതാണ് തൃശൂര്‍ ശ്രീകേരള വര്‍മ്മ കോളജ്.

അധ്യാപക സംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ച കവിതയാണ് വിവാദത്തിലായത്. കവി എസ്. കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ’ എന്ന കവിത വരികളില്‍ മാറ്റം വരുത്തി ജേണലില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ദീപ കലേഷിനോട് മാപ്പ് പറയുകയും എം.ജെ.ശ്രീചിത്രനാണ് ഈ കവിത തനിക്ക് നല്‍കിയതെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

കവിതാ മോഷണ വിവാദം കോളേജിന്റെ അന്തസിനെ ബാധിച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, ദീപാ നിഷാന്തിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 21 ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നാണ് വിവരം.