പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസ് എന്തെങ്കിലും പാഠം പഠിച്ചതായി തോന്നുന്നില്ല; രൂക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ല് ശക്തമായ പശ്ചാത്തലത്തിലാണ് രൂക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍ രംഗത്തെത്തിയിരിക്കുന്നത്.
 | 
Shibu Baby John
തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസ് എന്തെങ്കിലും പാഠം പഠിച്ചതായി തോന്നുന്നില്ലെന്ന് ഷിബു ബേബി ജോണ്‍.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസ് എന്തെങ്കിലും പാഠം പഠിച്ചതായി തോന്നുന്നില്ലെന്ന് ഷിബു ബേബി ജോണ്‍. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ല് ശക്തമായ പശ്ചാത്തലത്തിലാണ് രൂക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്നത്തെ തലമുറ ഏറ്റവും അവജ്ഞയോടെ കാണുന്നത് തമ്മിലടിയാണ്.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മൂലകാരണം തമ്മില്‍തല്ലുന്നവരെ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല എന്നുള്ളതാണ്. ഇത്രയും കാലം കഴിഞ്ഞിട്ടും ആ തമ്മില്‍ തല്ലുന്നവരെ തന്നെ വീണ്ടും കാണുന്നത് ജനവിധി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണെന്ന് ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി. 

പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് പറയുമ്പോഴും 21 വയസ്സായ ഒരാളെ മേയറാക്കിയ പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ റിസര്‍ച്ച് നടത്തി എഴുപത്തഞ്ചും എണ്‍പതും വയസ്സുള്ളവരെയാണ് പാര്‍ട്ടിയെ നയിക്കാന്‍ കൊണ്ടുവരുന്നത്. ഇതല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഇത് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കാന്‍ തന്നെപ്പോലുള്ളവര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.