കേരള കോണ്‍ഗസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് ഇടപെടില്ലെന്ന് സൂചന; പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ് തന്നെ തീര്‍ക്കുമെന്ന് നേതാക്കള്‍

കേരള കോണ്ഗ്രസില് ഉടലെടുത്ത പ്രശ്നങ്ങള് പരഹരിക്കാന് കോണ്ഗ്രസ് ഇടപെടില്ലെന്ന് സൂചന. പ്രശ്നങ്ങളില് ഹൈക്കമാന്ഡ് ഇടപെടുമെന്നായിരുന്നു റിപ്പോര്ട്ടുകള്. എന്നാല് ഘടക കക്ഷികളിലെ പ്രശ്നങ്ങള് അതാത് കക്ഷികളോ അല്ലെങ്കില് അതതു സംസ്ഥാനത്തെ മുന്നണി നേതൃത്വമോ തന്നെ പരിഹരിക്കട്ടെയെന്നാണ് ഹൈക്കമാന്റ് നിര്ദ്ദേശം. എന്നാല് കേരളാ കോണ്ഗ്രസിലെ തര്ക്കങ്ങള് മറ്റു മണ്ഡലങ്ങളില് യുഡിഎഫിന്റെ ജയസാധ്യതയെ ബാധിക്കാതെ നോക്കണമെന്ന് ഹൈക്കമാന്ഡ് നിര്ദേശിച്ചിട്ടുണ്ട്.
 | 
കേരള കോണ്‍ഗസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് ഇടപെടില്ലെന്ന് സൂചന; പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ് തന്നെ തീര്‍ക്കുമെന്ന് നേതാക്കള്‍

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടില്ലെന്ന് സൂചന. പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഘടക കക്ഷികളിലെ പ്രശ്‌നങ്ങള്‍ അതാത് കക്ഷികളോ അല്ലെങ്കില്‍ അതതു സംസ്ഥാനത്തെ മുന്നണി നേതൃത്വമോ തന്നെ പരിഹരിക്കട്ടെയെന്നാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. എന്നാല്‍ കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ ജയസാധ്യതയെ ബാധിക്കാതെ നോക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തിലുള്ള രാഹുല്‍ ഗാന്ധി ഘടകകക്ഷികളിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കില്ലെന്നാണ് വിവരം. അത്തരം ഇടപെടലുകള്‍ ഹൈക്കമാന്‍ഡിന്റെ കീഴ് വഴക്കമല്ല എന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ അത് പിസിസികള്‍ ഇടപെട്ട് പരിഹരിക്കുന്നതാണ് കോണ്‍ഗ്രസ് ശൈലി. കോട്ടയം സീറ്റിന്റെ കാര്യത്തില്‍ ചില കേന്ദ്രങ്ങള്‍ വീണ്ടും അഭ്യൂഹങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതില്‍ മാണി വിഭാഗത്തിന് അതൃപ്തിയുണ്ട്. കോട്ടയം സീറ്റിനെ സംബന്ധിച്ച് ഇനി ചര്‍ച്ചയ്ക്കില്ലെന്നും പ്രചരണം ശക്തമാക്കുന്നതിനാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും മാണി വിഭാഗം വ്യക്തമാക്കി.

ഇതൊന്നുമറിയാതെയാണ് മാധ്യമങ്ങള്‍ കേരളാ കോണ്‍ഗ്രസ് സീറ്റ് തര്‍ക്കത്തില്‍ ഹൈക്കമാന്റ് ഇടപെടല്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്ന ആരോപണവം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നതായി സൂചനകളുണ്ട്. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് രാഹുല്‍ ഗാന്ധിയുടെ കേരളാ സന്ദര്‍ശനത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്നെന്നായിരുന്നു വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇതുവരെ കോണ്‍ഗ്രസ് നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്നും കോട്ടയം സീറ്റിനെ സംബന്ധിച്ച ചര്‍ച്ചകള്‍ യു ഡി എഫില്‍ അവസാനിച്ചു കഴിഞ്ഞുവെന്നുമാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.