ജനയുഗം ചെയ്തത് ഗുരുനിന്ദ! മുഖപത്രത്തിനെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍

 | 
Janayugam

സിപിഐ മുഖപത്രം ജനയുഗത്തെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ.കെ.ശിവരാമന്‍. ഫെയിസ്ബുക്ക് കുറിപ്പിലാണ് വിമര്‍ശനം. ശ്രീ നാരായണഗുരു ജയന്തി ദിനത്തില്‍ ഒന്നാം പേജില്‍ അദ്ദേഹത്തിന്റെ ഒരു ചെറിയ ചിത്രം മാത്രമാണ് ജനയുഗം നല്‍കിയത്. ജനയുഗം നടത്തിയത് ഗുരുനിന്ദയാണെന്ന് ശിവരാമന്‍ കുറിപ്പില്‍ പറയുന്നു. 

ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയല്‍ ബോര്‍ഡും മാനേജ്‌മെന്റം ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമന്‍ പറയുന്നു. ജനയുഗവും ദീപികയും ഒഴികെ മറ്റെല്ലാ മലയാള ദിനപ്പത്രങ്ങളും അവരുടേതായ കാഴ്ചപ്പാടില്‍ ഗുരുദര്‍ശനങ്ങളെ അവതരിപ്പിച്ച് ലേഖനം എഴുതിയെന്നും ദീപിക ഉള്‍പ്പേജില്‍ ഒരു ചെറിയ ചിത്രം കൊടുത്തുവെന്നും ശിവരാമന്‍ പറയുന്നു. 

പോസ്റ്റിനോട് കമന്റില്‍ പ്രതികരിച്ച സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും എഐടിയുസി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ കെ.പി.രാജേന്ദ്രന്‍ എഐടിയുസി നടത്തുന്ന ഗുരു അനുസ്മരണത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. 

പോസ്റ്റ് വായിക്കാം

ഇന്ന് ശ്രീ നാരായണഗുരു ജയന്തി.

രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ച്ചപ്പാടിൽ ഗുരു ദർശനങ്ങളെ അവതരിപ്പിച്ചു ലേഖനങ്ങൾ എഴുതി ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകം പേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റെത് ഗുരു നിന്ദയായിരുന്നു . ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയൽ ബോർഡും , മാനേജ്മെന്റം ജനയുഗത്തിനു ഭൂഷണമല്ല.