ജാതി പറഞ്ഞ് വോട്ടുപിടിത്തം; എന്‍എസ്എസിനെതിരെ സിപിഎം പരാതി നല്കി

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി. വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് കാട്ടിയാണ് പരാതി. കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് എന്‍എസ്എസ് നേതൃത്വം നല്കിയ ആഹ്വാനത്തിനെതിരെയാണ് പരാതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
കേരളത്തിലെ മതനിരപേക്ഷത തകര്‍ക്കാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. എന്‍എസ്എസ് ആഹ്വാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം ഉണ്ടാക്കുമെന്നല്ലാതെ വട്ടിയൂര്‍ക്കാവില്‍ ഒന്നും സംഭവിക്കില്ലെന്നും കോടിയേരി പറഞ്ഞു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുകയാണെന്ന് കോടിയേരി നേരത്തേ പറഞ്ഞിരുന്നു. ാലായില് തകര്‍ന്നടിഞ്ഞ യുഡിഎഫിന് ജീവന് കൊടുക്കാനാണ് എന്‍എസ്എസിന്റെ ശ്രമമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.