നീരൊഴുക്കില്‍ കുറവ്; ഇടുക്കിയിലെ രണ്ട് ഷട്ടറുകള്‍ അടച്ചു

 | 
Dam

ചെറുതോണി ഡാമിന്റെ രണ് ഷട്ടറുകള്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഡാമില്‍ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്. രണ്ടും നാലും ഷട്ടറുകളാണ് ഇന്ന് അടച്ചത്. ആദ്യം തുറന്ന മൂന്നാമത്തെ ഷട്ടര്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇത് 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്.

മഴ കുറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. മഴ കൂടിയാല്‍ ഷട്ടറുകള്‍ വീണ്ടും തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകളും അടച്ചു. തമിഴ്‌നാട്ടില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്തെ മലയോര മേഖലകളില്‍ ശകതമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

എന്നാല്‍ സംസ്ഥാനത്തൊട്ടാകെ മഴയുടെ ശക്തി കുറഞ്ഞു. എങ്കിലും മുന്നറിയിപ്പുകളില്‍ മാറ്റമില്ല.