അഞ്ചു ഭാഷകളില്‍ ഉമ്മന്‍ ചാണ്ടിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി; ദി അണ്‍നോണ്‍ വാറിയറിന്റെ ടീസര്‍ പുറത്തുവിട്ട് മമ്മൂട്ടി

 | 
OOmmen Chandy
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ദി അണ്‍നോണ്‍ വാറിയര്‍ എന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്ത്

ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ദി അണ്‍നോണ്‍ വാറിയര്‍ എന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്ത്. 5 ഭാഷകളിലായി പുറത്തിറങ്ങുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ മമ്മൂട്ടിയാണ് പുറത്തു വിട്ടത്. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് റിലീസ് ചെയ്യും.

ഹുനൈസ് അഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മക്ബൂല്‍ റഹ്‌മാന്‍ ആണ്. നിബിന്‍ തോമസ്, അനന്തു ബിജു എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. 13 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.

ടീസര്‍ കാണാം