സംസ്ഥാനത്ത് ഡ്രൈവ് ത്രൂ വാക്സിനേഷൻ; കൂടുതൽ ജില്ലകളിലേക്ക് പദ്ധതി കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി
വാഹനത്തിൽ ഇരുന്ന് വാക്സിൻ രജിസ്റ്റർ ചെയ്യാനും വാക്‌സിൻ സ്വീകരിക്കാനും കഴിയുന്ന ഡ്രൈവ് ത്രൂ വാക്സിനേഷൻ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്ററിലൂടെ വാഹനത്തിലിരുന്ന് വാക്‌സിൻ സ്വീകരിക്കാം എന്നതാണ് പ്രത്യേകത.
വാക്സിൻ സ്വീകരിച്ച ശേഷം എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുബവപ്പെടുകയാണെങ്കിൽ ആവശ്യമായ വൈദ്യ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആരംഭിച്ച ഡ്രൈവ് ത്രൂ വാക്‌സിനേഷൻ വിജയകരമായാൽ കൂടുതൽ ജില്ലകളിൽ വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗവ. വിമൺസ് കോളേജിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ കേന്ദ്രം സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്നും കേന്ദ്രം അനുമതി നല്‍കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.