ആര്‍ടിഒ ഓഫീസില്‍ ബഹളമുണ്ടാക്കി; ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ പോലീസ് കസ്റ്റഡിയില്‍, വീഡിയോ

ആര്ടിഒ ഓഫീസില് കയറി ബഹളമുണ്ടാക്കിയതിന് വ്ളോഗര്മാരായ ഇ ബുള് ജെറ്റ് സഹോദരന്മാര് പോലീസ് കസ്റ്റഡിയില്.
 | 
ആര്‍ടിഒ ഓഫീസില്‍ ബഹളമുണ്ടാക്കി; ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ പോലീസ് കസ്റ്റഡിയില്‍, വീഡിയോ

കണ്ണൂര്‍: ആര്‍ടിഒ ഓഫീസില്‍ കയറി ബഹളമുണ്ടാക്കിയതിന് വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിഒ ഓഫീസിലാണ് ഇവര്‍ സംഘര്‍ഷമുണ്ടാക്കിയത്. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ ഇവരുടെ വാന്‍ ആര്‍ടിഒ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ കേസില്‍ സഹോദരന്‍മാര്‍ ആര്‍ടിഒ ഓഫീസില്‍ ഇന്ന് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ക്കൊപ്പം ആരാധകരും ഓഫീസിലെത്തുകയും ഉദ്യോഗസ്ഥരോട് സംസാരിച്ചത് പിന്നീട് സംഘര്‍ഷമായി മാറുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

വാന്‍ പിടിച്ചെടുത്ത വിവരം സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തന്നെയാണ് പുറത്തു വിട്ടത്. ഇതേത്തുടര്‍ന്നാണ് ആരാധകര്‍ ഇവര്‍ക്കൊപ്പം ആര്‍ടിഒ ഓഫീസില്‍ എത്തിയത്. സംഘര്‍ഷമുണ്ടായതോടെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.