ഒളിവില്‍ താമസിക്കാന്‍ ഇടമില്ലാതായി; സൗഹൃദങ്ങള്‍ കൈവിട്ടു; അവസാനം ഗത്യന്തരമില്ലാതെ പോലീസില്‍ കീഴടങ്ങി

കെവിന് കൊലപാതക കേസിലെ മുഖ്യപ്രതികള് ഗത്യന്തരമില്ലാതെ പോലീസില് കീഴടങ്ങുകയായിരുന്നുവെന്ന് റിപ്പോര്ട്ട്. ഇന്ന് ഉച്ചയ്ക്കാണ് മുഖ്യപ്രതികളായ കൊല്ലം തെന്മല ഒറ്റക്കല് ഷാനു ഭവനില് ചാക്കോ, മകന് ഷാനു ചാക്കോ എന്നിവര് ഇരുട്ടിയില് വെച്ച് പോലീസില് കീഴടങ്ങുന്നത്. ഒളിവില് താമസിക്കാന് സുഹൃത്തുക്കളുടെ സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇവര് കീഴടങ്ങുന്നത്.
 | 

ഒളിവില്‍ താമസിക്കാന്‍ ഇടമില്ലാതായി; സൗഹൃദങ്ങള്‍ കൈവിട്ടു; അവസാനം ഗത്യന്തരമില്ലാതെ പോലീസില്‍ കീഴടങ്ങി

കണ്ണൂര്‍: കെവിന്‍ കൊലപാതക കേസിലെ മുഖ്യപ്രതികള്‍ ഗത്യന്തരമില്ലാതെ പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയ്ക്കാണ് മുഖ്യപ്രതികളായ കൊല്ലം തെന്മല ഒറ്റക്കല്‍ ഷാനു ഭവനില്‍ ചാക്കോ, മകന്‍ ഷാനു ചാക്കോ എന്നിവര്‍ ഇരുട്ടിയില്‍ വെച്ച് പോലീസില്‍ കീഴടങ്ങുന്നത്. ഒളിവില്‍ താമസിക്കാന്‍ സുഹൃത്തുക്കളുടെ സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇവര്‍ കീഴടങ്ങുന്നത്.

ബംഗുളുരുവില്‍ നിന്നും ഇന്നലെ കണ്ണൂരെത്തിയ ശേഷം സഹായങ്ങളൊന്നും ലഭിക്കില്ലെന്ന് മനസിലായതോടെ തിരിച്ച് പോകാനുള്ള ശ്രമത്തിനിടെ പോലീസ് പിടികൂടിയതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിയുടെ വീട്ടിലെത്തിയ ഇവരോട് സഹായം ചെയ്യാന്‍ കഴിയില്ലെന്ന് സുഹൃത്ത് വ്യക്തമാക്കിയതോടെയാണ് കീഴടങ്ങേണ്ടി വന്നത്.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനിയാണ് ഷാനു. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയത് നീനു ചാക്കോയുടെ മാതാപിതാക്കളായ ചാക്കോയും രഹ്നയുമാണെന്ന് പോലീസിന് സംശയമുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒളിവില്‍ പോയ ഇവരെ തേടി പൊലീസ് തെന്‍മലയിലെ ഇവരുടെ വീട്ടിലും ചില ബന്ധുവീടുകളിലുമെത്തിയിരുന്നു. പിന്നീടാണ് കണ്ണൂരില്‍ കീഴടങ്ങിയ വിവരം ലഭിക്കുന്നത്.

പ്രതികളെ ഉടന്‍ കോട്ടയത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സംഘം കോട്ടയം എസ്എച്ച് മൗണ്ടിലെ വീട്ടില്‍നിന്ന് കെവിനെ തട്ടിക്കൊണ്ടു പോകുന്നത്. പിന്നീട് കെവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവാനുണ്ട്.