വൃദ്ധ മാതാപിതാക്കളെ തലക്കടിച്ചു കൊന്നു; മകന്‍ പിടിയില്‍
തൃശൂര്‍: വൃദ്ധ മാതാപിതാക്കളെ മകന്‍ തലക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത്ത് രാമകൃഷ്ണന്‍ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്. മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മദ്യപിച്ച് എത്തിയ പ്രദീപ് മാതാപിതാക്കളെ കമ്പിപ്പാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. രാമകൃഷ്ണന് തലയ്ക്കാണ് പരിക്കേറ്റത്. നാട്ടുകാര്‍ ഇവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രാത്രി 10 മണിയോടെ രാമകൃഷ്ണന്‍ മരിച്ചു. തങ്കമണി ബുധനാഴ്ച രാവിലെയാണ് മരിച്ചത്. സ്വത്തു തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സ്ഥിരം മദ്യപാനിയായ പ്രദീപ് ഭാര്യയെയും മക്കളെയും ഉപദ്രവിച്ചിരുന്നുവെന്നും സൂചനയുണ്ട്. ഇവര്‍ ഇപ്പോള്‍ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.