ഷെഫും നിര്‍മാതാവുമായ നൗഷാദ് മരിച്ചെന്ന് വ്യാജവാര്‍ത്ത; ഗുരുതരാവസ്ഥയിലെന്ന് സ്ഥിരീകരിച്ച് സുഹൃത്ത്
Aug 26, 2021, 13:40 IST
| ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍മാതാവും ഷെഫുമായ നൗഷാദ് മരിച്ചെന്ന് വ്യാജവാര്‍ത്ത.
ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍മാതാവും ഷെഫുമായ നൗഷാദ് മരിച്ചെന്ന് വ്യാജവാര്‍ത്ത. സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹം മരിച്ചതായി വാര്‍ത്ത പരക്കുന്നത്. നൗഷാദ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്ന് സുഹൃത്തും നിര്‍മാതാവുമായ നൗഷാദ് ആലത്തൂര്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ സ്ഥിരീകരിച്ചു. തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് നൗഷാദ്.
തന്റെ നിരവധി സുഹൃത്തുക്കള്‍ ആശുപത്രിയില്‍ ഉണ്ടെന്നും അവരുമായി ഫോണില്‍ സംസാരിച്ചുവെന്നും നൗഷാദ് ആലത്തൂര്‍ വ്യക്തമാക്കി. അദ്ദേഹം തന്നെയാണ് നൗഷാദ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു. ഇവര്‍ക്ക് ഒരു മകള്‍ മാത്രമാണുള്ളതെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.