ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച് കുടുംബം; അമ്മയും മകളും മരിച്ചു, രണ്ടു പേര്‍ ചികിത്സയില്‍

 | 
Suicide

കോട്ടയം: ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മകളും മരിച്ചു. അച്ഛനും ഇളയ മകളും ചികിത്സയില്‍ തുടരുന്നു. തലയോലപ്പറമ്പ് ബ്രഹ്‌മമംഗലം സ്വദേശി സുകുമാരനും കുടുംബവുമാണ് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സുകുമാരന്റെ ഭാര്യ സീന (54) ഇന്നലെ മരിച്ചു. മകള്‍ സൂര്യ(27) ഇന്ന് രാവിലെയാണ് മരിച്ചത്.

ഗുരുതരാവസ്ഥയിലായ സുകുമാരന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഇളയ മകള്‍ സുവര്‍ണ്ണ വാര്‍ഡില്‍ ചികിത്സയിലാണ്. മരിച്ച സീനയുടെ വിവാഹം ഡിസംബര്‍ 12ന് നടക്കാനിരിക്കെയാണ് സംഭവം. ഒക്ടോബര്‍ 10നായിരുന്നു പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹം നിശ്ചയിച്ചത്.

വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ഒറ്റമുറി വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. രാത്രി 11 മണിയോടെ ഇളയ മകള്‍ സുവര്‍ണ്ണ സമീപത്ത് താമസിക്കുന്ന സുകുമാരന്റെ സഹോദരന്‍ സന്തോഷിന്റെ വീട്ടിലെത്തി ആഡിസ് കഴിച്ചതായി പറയുകയായിരുന്നു.