ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ കുത്തിക്കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു; ഭാര്യ ഗുരുതരാവസ്ഥയില്‍

 | 
Satheesan
ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കുത്തിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കണ്ണൂര്‍: ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കുത്തിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍, കുടിയാന്‍മല, ചുണ്ടക്കുന്നില്‍ മാവില സതീശനാണ് ജീവനൊടുക്കിയത്. ഭാര്യ അഞ്ജുവിനെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. പരിക്കേറ്റ കുഞ്ഞ് ധ്യാന്‍ദേവിനെയും അഞ്ജുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അഞ്ജുവിന്റെ നില ഗുരുതരമായി തുടരുകയാണ്. ഭാര്യയെയും കുഞ്ഞിനെയും കുത്തി പരിക്കേല്‍പ്പിച്ച ശേഷം സതീശന്‍ സ്വയം കഴുത്ത് മുറിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് സതീശന്‍ കുഞ്ഞിനെയും ഭാര്യയെയും കുത്തിയത്. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പാണ് സതീശന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.