ഗോപിനാഥിന് അത്ര പെട്ടെന്ന് എന്നെ കയ്യൊഴിയാനാവില്ല; പ്രതികരിച്ച് കെ.സുധാകരന്‍

 | 
K Sudhakaran

ഡിസിസി പട്ടിക പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചി എവി ഗോപിനാഥ് പാര്‍ട്ടി വിട്ട സംഭവത്തില്‍ പ്രതികരണമറിയിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടിക്കകത്ത് ഇനിയൊരു ചര്‍ച്ച വേണ്ടെന്നും കെപിസിസി അദ്ധ്യക്ഷന്‍ പറഞ്ഞു. പാലക്കാട് ജില്ലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് എവി ഗോപിനാഥ് പാര്‍ട്ടി വിട്ടതെന്നും ആ തീരുമാനം തന്നോട് ചര്‍ച്ച ചെയ്തിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. 

താനും ഗോപിനാഥും തമ്മില്‍ വലിയ ആത്മബന്ധമാണെന്നും സുധാകരന്‍ വ്യക്തമാക്കി. അതുകൊണ്ട് അത്ര പെട്ടെന്ന് എന്നെ കൈ ഒഴിയാന്‍ ഗോപിനാഥിന് കഴിയില്ലെന്നും പാര്‍ട്ടി വിട്ട് ഗോപിനാഥ് എവിടേയും പോകില്ലെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും കെ സുധാകരന്‍ പ്രതികരിച്ചു. എ
വി ഗോപിനാഥിനെതിരെ അനില്‍ അക്കര നടത്തിയ പരാമര്‍ശം വളരെ മോശമായി പോയി. 

അത്തരമൊരു സാഹചര്യം ഉണ്ടാക്കരുതായിരുന്നു. അനില്‍ അക്കരയ്ക്കുള്ള മറുപടിയാണ് ഗോപിനാഥന്‍ നല്‍കിയതെന്നും കെപിപിസി അധ്യക്ഷന്‍ കൂട്ടിചേര്‍ത്തു.