ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് അപേക്ഷ ഈ മാസം 31 വരെ

 | 
fashion desingning

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ആഗസ്റ്റ് 31ന് അവസാനിക്കും. കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി (എഫ്.ഡി.ജി.ടി.) പ്രോഗ്രാം പ്രവേശനത്തിനാണ് ഇപ്പോൾ അപേക്ഷിക്കാൻ കഴിയുക. രണ്ട് വർഷമാണ് കോഴ്‌സിന്റെ കാലയളവ്.

പരമ്പരാഗത വസ്ത്രനിർമാണം, കംപ്യൂട്ടർ എയ്ഡഡ് ഫാഷൻ ഡിസൈനിങ് എന്നീ മേഖലകളിലാണ് കോഴ്‌സ് പ്രാധാന്യം നൽകുന്നത്. പുതിയ രീതിയിലുള്ള  ഗാർമെന്റ് ഡിസൈനിങ്, മാനുഫാക്ചറിങ്, ഫാഷൻ ഡിസൈനിങ്, മാർക്കറ്റിങ് എന്നിവ കോഴ്സിന്റെ ഭാഗമാണ്. മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്‌കിൽസ് ട്രെയിനിങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളും ആറുമാസത്തെ പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി.

കേന്ദ്രങ്ങളുടെ വിവരങ്ങൾ sitttrkerala.ac.inലുള്ള പ്രോസ്പെക്ടസിൽ ലഭിക്കും. ഉന്നതപഠനത്തിനുള്ള അർഹതയോടെ എസ്.എസ്.എൽ.സി./തത്തുല്യ പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അപേക്ഷ sitttrkerala.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അവസാന തീയതി: ഓഗസ്റ്റ് 31. ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ അപേക്ഷിക്കാൻ ഓരോ സ്ഥാപനത്തിലും പ്രത്യേകം അപേക്ഷ നൽകണം.