പ്രശാന്ത് ഭൂഷണ് പ്രഥമ പി. ​ഗോവിന്ദപ്പിള്ള പുരസ്കാരം

 | 
prasanth bhushan
പിജി സംസ്‌കൃതി കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ പി.ഗോവിന്ദപ്പിള്ള ദേശീയ പുരസ്ക്കാരം പ്രശാന്ത് ഭൂഷണ് ലഭിച്ചു.

പിജി സംസ്‌കൃതി കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ പി.ഗോവിന്ദപ്പിള്ള ദേശീയ പുരസ്ക്കാരം പ്രശാന്ത് ഭൂഷണ് ലഭിച്ചു.ദേശീയ പൗരത്വം,ഭരണഘടനാവകാശങ്ങൾ,മതനിരപേക്ഷത എന്നീ സമകാലിക വിഷയങ്ങളിൽ സമഗ്ര സംഭാവനകളാണ് പ്രശാന്ത് ഭൂഷണെ പുരസ്‌ക്കാരത്തിന് അർഹനാക്കിയത്.

 മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങിയതാണ് പുരസ്ക്കാരം.
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ചെയർമാനും പ്രൊഫസർ കെ സച്ചിദാനന്ദൻ,ഡോക്ടർ സുനിൽ പി ഇളയിടം,ഡോക്ടർ ഖാദിജ മുംതാസ്,മാധ്യമ പ്രവർത്തക രുചിരാഗുപ്ത ,പിജി സംസ്കൃതി കേന്ദ്രം സെക്രട്ടറി കെ സി വിക്രമൻ എന്നിവർ അടങ്ങിയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.